Uncategorized

തേനിയിൽ കാട്ടുതീ,15 വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്തി,25 പേർക്കായി തിരച്ചിൽ തുടരുന്നു

കേരള-തമി‍ഴ്നാട് അതിർത്തിയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ വിദ്യാർത്ഥി സംഘത്തെ കാണാതായി.കോയമ്പത്തൂർ,ഈറോഡ്,തിരുപ്പൂർ,സേലം എന്നിവിടങ്ങളിലെ സ്വാകാര്യ കോളേജിൽ നിന്നുളള വിദ്യാർത്ഥികളെയാണ് കാണാതായത്.ട്രക്കിംഗിന് പോയവരാണ് കാട്ടിൽ കുടുങ്ങിയത്.40 പേരുളള സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി.

പരുക്കേറ്റവരെ തേനിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരെ തേനി കലക്ടർ എം.പല്ലവി ബൽദേവ് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.25 പേർ ഇപ്പോ‍ഴും വനത്തിൽ കുരുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്.ഇവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ വനംവകുപ്പ് മന്ത്രിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close