CrimeNEWS

കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ഉള്ള്യേരി: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രകാശന്റെ മകന്‍ പ്രനൂപ് (35) ആണ് മരിച്ചത്. സഹയാത്രികന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി ഏഴരയോടെ സംസ്ഥാന പാതയില്‍ കന്നൂര് അങ്ങാടിയില്‍ ആണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തില്‍ പ്രനൂപും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പ്രനൂപ് മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: