Uncategorized

തേനിയില്‍ വന്‍ കാട്ടുതീ, വിനോദസഞ്ചാരികളയ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങി

ചെന്നൈ: തമിഴ്നാട്ടിലെ തേനിയിലെ കുരങ്ങണി മലയില്‍ വന്‍ കാട്ടുതീ.സ്ഥലത്ത് വിനോദ സഞ്ചാരികളായ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങി.

കുരങ്ങണി മലയില്‍ ട്രെക്കിംഗിനെത്തിയ വിദ്യാര്‍ത്ഥികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുന്നതിന് അഗ്നിശമന സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്ര സഹായം തേടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ പുറപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close