NewsSports

കിരീട പ്രതീക്ഷ നിലനിര്‍ത്തി മോഹന്‍ ബഗാന് ജയം

മോഹന്‍ ബഗാന്റെ കിരീട പ്രതീക്ഷകള്‍ കണക്കില്‍ നിലനിര്‍ത്തി കൊണ്ട് ബഗാന് ജയം. ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെ നേരിട്ട മോഹന്‍ ബഗാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. നിഖില്‍ കദമും അക്രമും ആണ് മോഹന്‍ ബഗാനായി ലക്ഷ്യം കണ്ടത്.

ജയത്തോടെ കണക്കില്‍ മോഹന്‍ ബഗാന്റെ കിരീട സാധ്യതകള്‍ ബാക്കിയായി. 17 മത്സരങ്ങള്‍ കളിച്ച ബഗാന്‍ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തി. ഒരു മത്സരം കുറവ് കളിച്ച ഈസ്റ്റ് ബംഗാളിന് 29 പോയന്റാണുള്ളത്. മോഹന്‍ ബഗാന്‍ കിരീട പ്രതീക്ഷ ബാക്കിയാക്കിയപ്പോള്‍ പരാജയപ്പെട്ട ചര്‍ച്ചിലിന് റിലഗേഷന്‍ മറികടക്കാന്‍ അവസാന ദിവസം മിനേര്‍വയെ പരാജയപ്പെടുത്തണം എന്നായി.

ഇപ്പോള്‍ 17 പോയന്റുള്ള ചര്‍ച്ചിലിന് 18 പോയന്റുള്ള ചെന്നൈ സിറ്റിയെ മറികടന്നാലെ റിലഗേഷനാകാതിരിക്കാന്‍ പറ്റൂ. അവസാന മത്സരം സമനിലയായി ഇരുടീമുകളും 18 പോയന്റില്‍ എത്തിയാല്‍ ഹെഡ് ടു ഹെഡ് മികവില്‍ ചെന്നൈ സിറ്റി ലീഗില്‍ തുടരുകയും ചര്‍ച്ചില്‍ ഐലീഗിന് പുറത്തേക്ക് പോവുകയും ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close