Cover StoryNationalNews

മോഡി സർക്കാരിനെതിരെ 6,712 കോടിയുടെ മറ്റൊരു കുംഭകോണം കൂടി ചൂണ്ടിക്കാട്ടി കോൺഗ്രസ്

നരേന്ദ്രമോഡി സർക്കാരിനെതിരെ മറ്റൊരു കുംഭകോണം കൂടി ഉയർത്തിക്കാട്ടി കോൺഗ്രസ്.ആഭരണ വ്യവസായി ജതിൻ മെഹ്തയുടെ 6,712 കോടി രൂപയുടെ കുംഭകോണമാണ് മോഡി സർക്കാരിനെതിരെയുളള ആക്രമണത്തിന് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്.2014 ഫെബ്രുവരി മുതൽ ജതിൻ മെഹ്തക്കെതിരെ ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും സിബിഐ 2017 ഏപ്രിലിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഗുജറാത്തിലെ പാലൻപൂറിൽ നിന്നുളള ജതിൻ മെഹ്ത നീരവ് മോഡിയെയും മെഹുൽ ചോക്സിയെയും പോലെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിടുകയായിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് രൺജീപ് സുർജേവാല രംഗത്തു വന്നു.ഇന്ത്യൻ ബാങ്കുകളുടെ ക്രെഡിറ്റിന്മേൽ ദുബൈയിലേക്ക് 13 സ്ഥാപനങ്ങളിലേക്കായി ആഭരണങ്ങൾ കയറ്റി അയക്കുകയും പിന്നീട് തിരിച്ചടക്കാതിരിക്കുകയുമായിരുന്നു.12 ദിവസത്തിനുളളിൽ 39,000 കോടിയുടെ കുംഭകോണ ആരോപണമാണ് ഉയർന്നു വന്നിട്ടുളളതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close