BusinessFrom the EditorNews

മോഡിക്ക് ആശ്വാസം,ജിഡിപി നിരക്കിൽ വർധന

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.2 ശതമാനമായി വര്‍ദ്ധിച്ചു. നിര്‍മ്മാണ മേഖലയിലില്‍ ഉണ്ടായ കുതിപ്പും പണം ചെലവഴിക്കുന്നത് വര്‍ദ്ധിച്ചതുമാണ് ജിഡിപി വര്‍ദ്ധിക്കാന്‍ കാരണം. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ആശ്വാസകരമാണ് ഈ വര്‍ദ്ധനവ്.

കഴിഞ്ഞ പാദത്തില്‍ ഇത് 6.3 ശതമാനമായിരുന്നു. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള മൂന്നു മാസക്കാലയളവില്‍ ജിഡിപി നിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു. 5.7 ശതമാനം ആയിരുന്നു ജിഎസ്ടിക്ക് ശേഷമുള്ള നിരക്ക്. ജിഡിപി നിരക്ക് താഴ്ന്നത് സര്‍ക്കാരിന്റെ നയവൈകല്യം മൂലമാണ് എന്നത് അടക്കമുള്ള വിമര്‍ശനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അന്ന് ഉയര്‍ത്തിയിരുന്നു. പിന്നീടാണ് ജിഡിപിയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായത്.

ജിഡിപി 7.3 ശതമാനമായി വര്‍ദ്ധിച്ചത് മോദി സര്‍ക്കാരിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ നേരിടാന്‍ സഹായകരമാണ് ജിഡിപിയിലുണ്ടായ വര്‍ദ്ധന. എന്നാല്‍, കാര്‍ഷിക മേഖല അടക്കമുള്ള അസംഘടിത മേഖലയിലാകെ അസ്വസ്ഥതത പുകയുന്നു എന്നുള്ളതാണ് ഇതിന്റെ മറുവശം. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യയും മറ്റും ഇതിന്റെ ലക്ഷണങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close