BusinessCover StoryNews

515 കോടി രൂപയുടെ തട്ടിപ്പു നടന്നെന്ന പരാതിയുമായി കാനറാ ബാങ്ക്

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയുമായി കാനറാ ബാങ്ക്. ഇത് സംബന്ധിച്ച് സിബിഐയ്ക്കു പരാതി നല്‍കി. പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡ (റോട്ടോമാക് കേസ്) എന്നിവയ്ക്കു പിന്നാലെയാണു പുതിയ ബാങ്ക് തട്ടിപ്പു വെളിച്ചത്തുവരുന്നത്.

പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ചു ഫെബ്രുവരി 26നു കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി.വി.പ്രസാദ് റാവു മൊത്തം 515.15 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ചാണു ആര്‍പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തവ് കൗസ്തുവ് റോയ്, വിനയ് ബഫ്‌ന, ഡെബ്‌നാഥ് പാല്‍ (വൈസ്പ്രസിഡന്റ് – ഫിനാന്‍സ്) എന്നിവര്‍ ചേര്‍ന്നു കാനറാ ബാങ്കിനെയും മറ്റ് ഒന്‍പതു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും കബളിപ്പിച്ചുവെന്നാണു പരാതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close