Cover StoryKeralaNews

ശുഹൈബ് വധക്കേസ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവം നടന്ന ഇത്ര ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ബി.കെമാല്‍പാഷയാണ് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

തന്റെ മുന്‍പിലിരിക്കുന്നത് ഒരു മനുഷ്യനെ വെട്ടിനുറുക്കിയതിന്റെ ചിത്രങ്ങളാണെന്നും എന്നിട്ടും ആയുധങ്ങള്‍ എന്തുകൊണ്ട് കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പോലീസില്‍ ചാരന്മാരുണ്ടെന്ന് കണ്ണൂര്‍ എസ്പി തന്നെ പറയുന്നതിലും ഹൈക്കോടതി വിശദീകരണം ചോദിച്ചു. സിബിഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേള്‍ക്കാന്‍ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close