SportsTrending

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്‍റി ട്വന്‍റിയിലും ഇന്ത്യയ്ക്ക് പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി ട്വന്‍റിയിലും ഇന്ത്യയ്ക്ക് ജയം.7 റൺസിനാണ് ഇന്ത്യൻ ജയം.ഇന്ത്യ ഉയർത്തിയ 172 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനെ ക‍ഴിഞ്ഞുളളു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏ‍ഴു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് എടുത്തത്.ജയത്തോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് വിട്ടു.47 റൺസ് നേടിയ ശിഖർ ധവാന്‍റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായത്.സുരേഷ് റെയ്ന 43 റൺസ് കൂട്ടിച്ചേർത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത് ക്യാപ്റ്റൻ ജെപി ഡൂമിനിയാണ്.ഡൂമിനി അർധ സെഞ്ചുറി നേടി.ഇന്ത്യയ്ക്കായി ഭുവനേശ്വർകുമാർ രണ്ടു വിക്കറ്റുകൾ വീ‍ഴ്ത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close