Cover StoryNationalNews

മഹാരാഷ്ട്രയിൽ കോൺഗ്രസ് – എൻസിപി സഖ്യം,നിയമസഭാ തെരഞ്ഞെടുപ്പിൽ കൈകോർത്ത് ബിജെപിയെ നേരിടും

മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും സഖ്യകക്ഷികളായി മത്സരിക്കും.മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാനും എൻസിപി മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ തട്കറെയും നടത്തിയ കൂടിക്കാ‍ഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം.
കോൺഗ്രസിന് ‘അച്ഛേ ദിൻ’ ആണ് വരുന്നതെന്ന എൻസിപി തലവൻ ശരദ് പവാറിന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സഖ്യപ്രഖ്യാപനം.”ബിജെപി സർക്കാരിനെതിരെ ഒന്നിച്ചു മത്സരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.ഇത് പ്രാഥമിക ചർച്ച മാത്രമാണ്.സീറ്റ് പങ്കിടൽ അടക്കമുളള കാര്യങ്ങളിൽ പിന്നീട് ചർച്ചകളുണ്ടാവും.”ചവാൻ വ്യക്തമാക്കി.
“ഞങ്ങളുടെ പ്രാഥമിക ഊന്നൽ ബാണ്ഡാര-ഗോണ്ഡിയ,പാൽഘാർ സീറ്റുകളിലെ മത്സരത്തിലാണ്.സഖ്യത്തിനുളള അന്തരീക്ഷം ഇരു പാർട്ടികളും സൃഷ്ടിച്ചു ക‍ഴിഞ്ഞു.”സുനിൽ തട്കറെ പറഞ്ഞു.ബിജെപി എംപി നാനാ പടോലെ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് ബാണ്ഡാര-ഗോണ്ഡിയയിൽ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.സിറ്റിംഗ് ബിജെപി എംപി അന്തരിച്ചതിനെ തുടർന്നാണ് പാൽഘാറിൽ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close