Cover StoryNationalNews

ഗുജറാത്തിൽ കോൺഗ്രസ് മുന്നിൽ തന്നെ,പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മു‍ഴുവൻ ഫലവും പുറത്ത്

ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി നൽകി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോൺഗ്രസ് മുന്നിലെത്തി.മൂന്ന് ജില്ലകളിലെ രണ്ട് ജില്ലാ പഞ്ചായത്തുകളിലേക്കും 17 താലൂക്ക് പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.കോൺഗ്രസും ബിജെപിയും ഓരോ ജില്ലാ പഞ്ചായത്തുകൾ വീതം നേടി.താലൂക്ക് പഞ്ചായത്തുകളിൽ എട്ടെണ്ണം കോൺഗ്രസും 7 എണ്ണം ബിജെപിയും നേടി.രണ്ട് എണ്ണത്തിൽ ഇരു കക്ഷികളും ഒപ്പത്തിനൊപ്പമാണ്.

ബനാസ്കന്ദ,ഗാന്ധിനഗർ,ഖേഡ ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 21നാണ് തെരഞ്ഞെടുപ്പ് നടന്നത്.ബനാസ്കന്ദ ജില്ലാ പഞ്ചായത്ത് കോൺഗ്രസും ഖേഡ ജില്ലാ പഞ്ചായത്ത് ബിജെപിയും നേടി.

ബിജെപിക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭാരത് സിംഗ് സോളങ്കി പറഞ്ഞു,”ഈ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് ആവേശം നൽകുന്നതാണ്.ഖേഡ,ബനാസ്കന്ദ ജില്ലാ പഞ്ചായത്തുകൾ ബിജെപിയാണ് ഭരിച്ചിരുന്നത്.ഇപ്പോൾ ബനാസകന്ദ കോൺഗ്രസ് പിടിച്ചെടുത്തു.സംസ്ഥാനത്ത് ഏറ്റവും വലിയ ജില്ലാ പഞ്ചായത്താണ് ബനാസ്കന്ദ.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close