NEWS

കോട്ടയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു

കോട്ടയം: മണർകാട്  വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.
കാവുംപടി മേത്താപ്പറമ്പിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥി അമൽ (16) ആണ് മരിച്ചത്.

അഞ്ചംഗ സുഹൃത്ത് സംഘത്തോടൊപ്പമാണ് അമല്‍ റബ്ബർ തോട്ടത്തിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയത്.തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

 

മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകനാണ്.. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

Back to top button
error: