NationalNews

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കം: ചുവടുവെച്ച്‌ കമല്‍ഹാസന്‍‍, വരവേറ്റത് വന്‍ ജനാവലി

ചെന്നൈ: മുന്‍‍ ഇന്ത്യന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കമായി. രാവിലെ രാമേശ്വരത്ത് എപിജെ അബ്ദുള്‍ കലാമിന്റെ വസതി സന്ദര്‍‍ശിച്ച കമല്‍ഹാസന്‍ വൈകിട്ട് ആറിന് മധുരയില്‍ വെച്ചാണ് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം

നടത്തുക. രാമേശ്വരത്തെത്തിയ കമല്‍‍ഹാസന‍് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. പ്രമുഖര്‍ക്ക് പുറമേ കമല്‍ഹാസന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍‍ എല്ലാ ജനങ്ങളേയും പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

ഡോ. എപിജെ അബ്ദുള്‍ അബ്ദുള്‍ കലാമിന്റെ വീട് സന്ദര്‍ശിച്ച്‌ അബ്ദുള്‍ കലാമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് മുത്തു മീര ലീലാബി മരൈക്കാരില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷമാണ് കമല്‍ഹാസന്റെ പര്യടനം ആരംഭിച്ചത്. മധുരയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതിന് മുമ്ബായി കമല്‍ഹാസന്‍ ഡോ. കലാം പഠിച്ചിരുന്ന സ്കൂള്‍ സന്ദര്‍ശിക്കാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. സ്കൂളില്‍ പ്രവേശിക്കുന്നത് തടയാമെങ്കിലും പഠിക്കുന്നത് തടയാനാവില്ലെന്നായിരുന്നു സ്കൂള്‍ പ്രവേശനം നിഷേധിച്ച സ്കൂള്‍ അധികൃതരുടെ നടപടിയോട് കമല്‍ഹാസന്‍ പ്രതികരിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close