IndiaNEWS

സൈക്കിള്‍ സവാരിക്കിറങ്ങിയ ബി.ജെ.പി. എം.എല്‍.എയുടെ എല്ലൊടിച്ച് സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴി

ന്യൂഡല്‍ഹി: സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ് എം.എല്‍.എയ്ക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എയുമായ ധീരേന്ദ്ര സിങ്ങിനാണ് കുഴിയില്‍ വീണ് പരിക്കേറ്റത്. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം രാത്രി 7.30- നുണ്ടായ അപകടത്തിലാണ് അന്‍പത്തഞ്ചുകാരനായ സിങ്ങിന് പരിക്കേറ്റത്.

കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എ. യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും ഞായറാഴ്ച വരെ ആശുപത്രിയില്‍ തുടരുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഫിറ്റ്‌നസ് പ്രേമിയായ സിങ് ജെവാറില്‍നിന്ന് രണ്ട് തവണ എം.എല്‍.എയായിട്ടുണ്ട്. പതിവ് സൈക്കിള്‍ സവാരിക്കായി പോയതായിരുന്നു എം.എല്‍.എ. ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു.

Back to top button
error: