Cover StoryKeralaNews

ഡീന്‍കുര്യാക്കോസിന്റെ നിരാഹാരം അനിശ്ചിത കാലത്തേക്ക് നീട്ടി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയ 48 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം അനിശ്ചിത കാലത്തേക്ക് നീട്ടി. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താതെ ഡമ്മി പ്രതികളെ വച്ചാണ് പൊലീസിന്റെ ഒത്തുകളിയെന്ന് ഡീന്‍ കുര്യാക്കോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡമ്മി പ്രതികള്‍ക്ക് പോലും പി.ജയരാജനുമായി അഭേദ്യമായ അടുപ്പമുണ്ടെങ്കില്‍ യഥാര്‍ത്ഥ പ്രതികള്‍ എവിടെയെന്നും ജയരാജന് അറിയാം.രാഷ്ട്രീയ പ്രതിയോഗികളെ എണ്ണം പറഞ്ഞ് കൊല്ലിക്കുന്ന ജയരാജന്റെ പേര് ‘കില്ലര്‍ ജയരാജന്‍’ എന്നാക്കി മാറ്റണം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് പറയുന്നു.ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വെളിപ്പെടുത്തില്ലെന്ന് ആകാശും പറയുന്നു. നേതൃത്വം പറഞ്ഞാല്‍ കൈയും കാലും തലയും വെട്ടുമെന്ന് ആകാശ് കൊലവിളി നടത്തുന്നതിലെ നേതൃത്വം പി.ജയരാജനാണെന്ന് വ്യക്തമാണ്. ജയരാജനെ ഉടന്‍ അറസ്റ്ര് ചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ രാവിലെ സമര പന്തലില്‍ ഡീനിനെ സന്ദര്‍ശിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close