NEWS

മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

മാവേലിക്കര: മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട.മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍-63) ആണ് മരിച്ചത്.
മംഗലാപുരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് കരുതുന്നു. മക്കള്‍: ജിഷ്‌ന, വിഷ്ണു (സ്‌ക്വാഡ്രന്റ് ലീഡര്‍, എയര്‍ഫോഴ്‌സ്). മരുമകന്‍: അജിത്കുമാര്‍. സംസ്‌കാരം പിന്നീട്.

Back to top button
error: