NEWS

ബിജെപി ബന്ധം ഉപേക്ഷിച്ച യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

തലശ്ശേരി: ബിജെപി ബന്ധം ഉപേക്ഷിച്ച യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് പെരിങ്ങത്തൂര്‍ പുളിയനമ്ബ്രം കാഞ്ഞിരക്കണ്ടിയില്‍ അനീഷി (42) നെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വീടിനരികില്‍ പതിയിരുന്ന സംഘം ഇടവഴിയില്‍ വെച്ചു വണ്ടി തടഞ്ഞാണ് അനീഷിനെ അക്രമിച്ചത്.ബഹളം കേട്ട് സഹോദരനും, അയല്‍വാസികളും ഓടി യെത്തിയതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

അക്രമത്തില്‍ ദേഹമാസകലം പരിക്കു പററിയ അനീഷിനെ ആദ്യം തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രി യിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെക്ക് മാറ്റി.ആക്രമത്തിന് പിന്നിൽ ആർഎസ്എസ്കാരാണെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചു.

 

 

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെ പെരിങ്ങത്തൂര്‍ ടൗണില്‍ വെച്ച്‌അനിഷിനെയും, സഹോദരി ബിന്ദുവിനെയും ആര്‍ എസ് എസ് പ്രവര്‍ത്തകനായ രതീഷിന്‍്റെ നേതൃത്വത്തില്‍ അസഭ്യവാക്കുകളാല്‍ അപമാനിച്ചിരുന്നു.ഇവര്‍ അന്ന് തന്നെ ചൊക്ലി സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Back to top button
error: