Cover StoryNationalNews

മാണിക്യ മലര്‍ ഗാനം പിന്‍വലിക്കില്ല -സംവിധായകന്‍

കൊച്ചി: ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ വിവാദ ഗാനം പിന്‍വലിക്കുമെന്ന തീരുമാനം മാറ്റിയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഗാനത്തിനുള്ള പിന്തുണ കണ്ടാണ് തീരുമാനം മാറ്റിയതെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ വ്യകതമാക്കി.

വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് ഒമര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഗാനത്തില്‍ പ്രവാചക നിന്ദയില്ല. ഇത്​ പഴയ പ്രണയഗാനമാണ്​. എല്ലാ സമുദായങ്ങളും ഇൗ പാട്ട്​ പാടിയിരുന്നു. അതില്‍ മുസ്​ലിം വിരുദ്ധമായ യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗാനം​ മതവികാരം​ വ്രണപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുഖീത്​ ഖാന്‍ എന്നയാള്‍​െഹെദരാബാദിലെ ഫലക്​നുമ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു​. ഇതില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close