
മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ 11,328 കോടി രൂപയുടെ തട്ടിപ്പ്. മുംബൈ ബ്രാഞ്ചിലെ ഇടപാടുകളിൽ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പ് നടത്തി വിദേശത്തുനിന്നു പണം പിൻവലിച്ചതായാണ് റിപ്പോർട്ട്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് വിവിധ അക്കൗണ്ടുകൾ വഴി പണം പിൻവലിച്ചതെന്നാണ് സംശയിക്കുന്നത്.
സംഭവത്തിൽ ബാങ്കിന്റെ പരാതിയെ തുടർന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.