MoviesNews

ക്യാപ്റ്റന്‍: സിനിമാ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം -ജയസൂര്യ

ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ താരം വി.പി സത്യന്‍റെ ജീവിതം പറയുന്ന ചിത്രം ‘ക്യാപ്റ്റ​​​ന്‍’ പുറത്തിറങ്ങാനിരിക്കെ ആ കഥാപാത്രത്തെ കുറിച്ച്‌ മനസ് തുറന്ന് ജയസൂര്യ. ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്ന് ജയസൂര്യ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വിജയ പരാജയങ്ങള്‍ അറിയില്ല പക്ഷേ, ആത്മാര്‍ത്ഥമായി ചെയ്യുന്ന ഏത് കാര്യത്തിന്റെയും കൂടെ ദൈവം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വി.പി.സത്യനെ..
നിങ്ങള്‍ക്കും ഇഷ്ടമാകും എന്ന പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

നവാഗതനായ പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനെ ചെയ്യുന്നത്. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.

ഗുഡ്​വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്​. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close