Cover StoryKeralaNews

കൊല നടത്താൻ സിപിഐഎമ്മിന് കില്ലർ ഗ്രൂപ്പുകൾ ഉണ്ടെന്നു വി ഡി സതീശൻ

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച് കോൺഗ്രസ്‌. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ അറിയാതെ കണ്ണൂരിൽ ഇങ്ങിനെയൊരു കൊലപാതകം നടക്കില്ലെന്നു കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ ഡി സി സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന ഇരുപത്തിനാലു മണിക്കൂർ ഉപവാസ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

മുഖ്യമന്ത്രി പിണറായി വിജയന് കൊലപാതകവുമായി ബന്ധപ്പെട്ട് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി അറിയാതെ ആണെങ്കിൽ ഈ കൊലപാതകം ആസൂത്രണം ചെയ്ത പി ജയരാജനെതിരെ 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കൊലപാതകം നടത്താൻ സിപിഎം കണ്ണൂരിൽ കില്ലർ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദി സംഘടനകൾ പോലും ഇത്രയും ക്രൂരമായി കൊലപാതകം ആസൂത്രണം ചെയ്യാറില്ല. ഷുഹൈബിനെ കൊലപ്പെടുത്തിയ രീതി കണ്ടാൽ ഐ എസ് ഭീകരർ പോലും സിപിഐ എമ്മിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close