Cover StoryKeralaNews

മിനിമം ചാർജ് 8 രൂപ, സംസ്ഥാനത്ത് ബസ്‌ നിരക്ക് വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് ബസ്‌ ചാർജ് വർധിപ്പിക്കാൻ തീരുമാനം ആയി. മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അനുമതി നൽകി. നേരത്തെ ഇടതു മുന്നണിയും ബസ്‌ ചാർജ് വർധിപ്പിക്കുന്നതിന് പച്ചക്കൊടി വീശിയിരുന്നു.

മിനിമം ചാർജ് 8 രൂപയാണ്. വിദ്യാർത്ഥികളുടെ യാത്രാനിരക്കിലും ആനുപാതിക വർധന ഉണ്ടാവും. സ്വകാര്യ ബസ്‌ ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസ ആയി വർധിക്കും. ഓർഡിനറി, സിറ്റി, ഫാസ്റ്റ് ബസ്‌ ചാർജ് 7ൽ നിന്ന് 8 ആകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽ നിന്ന് പതിനൊന്നും എക്സിക്യൂട്ടീവ്, സൂപ്പർ എക്സ്പ്രസ്സ്‌ നിരക്ക് 13ൽ നിന്ന് 15ഉം രൂപയാകും. സൂപ്പർ ഡീലക്സ് നിരക്ക് 22രൂപയാണ്. ഹൈടെക് ലക്ഷ്വറി എ സി 44 രൂപയാണ്. വോൾവോ നിരക്ക് 45രൂപയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close