Cover StoryLifeMovies

ഉലകനായകൻ സിനിമ ഉപേക്ഷിക്കുന്നു

രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കമല്‍ ഹാസ്സന്‍. രാഷ്ര്ടീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമര്‍ശം.

തീവ്ര ഹിന്ദുത്വം നാടിനു ഭീഷണിയാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല. ‘സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്’ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close