Cover StoryNationalNews
ബിജെപി-പിഡിപി സഖ്യം: വിലനല്‍കേണ്ടി വരുന്നത് സൈനികര്‍ക്കെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കശ്മീരിര്‍ വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയും പി.ഡി.പിയും സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. ബി.ജെ.പി – പി.ഡി.പി അവസരവാദ സഖ്യത്തിനും കശ്മീര്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് ഇല്ലാത്തിനും വിലയായി രക്തം ചിന്തേണ്ടി വരുന്നത് സൈനികര്‍ക്കാണെന്ന് രാഹുല്‍ പറഞ്ഞു.
സിന്‍ജുവാന്‍ സൈനിക ക്യാമ്ബിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന പാകിസ്താന് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ബി.ജെ.പി – പി.ഡി.പി സഖ്യത്തിനെതിരെ രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്.
പാകിസ്താനുമായി ചര്‍ച്ച വേണമെന്ന് പി.ഡി.പി ആവശ്യപ്പെടുമ്ബോള്‍ ആ രാജ്യത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് പ്രതിരോധമന്ത്രി പറയുന്നതന്നെ് രാഹുല്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങള്‍ സൈനികര്‍ കൊല്ലപ്പെടുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തളര്‍ന്ന് ഇരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. പാകിസ്താനുമായി ചര്‍ച്ച തുടരണമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടത്.
ടെലിവിഷന്‍ ചാനലുകള്‍ തന്നെ ദേശവിരുദ്ധയെന്ന് മുദ്രകുത്തിയാലും കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, സിന്‍ജുവാന്‍ ഭീകരാക്രമണത്തിന് പാകിസ്താന് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി. ഇതിനെതിരെയാണ് രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്.