NewsSports

ദക്ഷിണാഫ്രിക്കക്ക്​ 275 റണ്‍സ്​ വിജയലക്ഷ്യം

പോര്‍ട്ട്​ എലിസബത്ത്​: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദനി പരമ്ബര സ്വന്തമാക്കാനിറങ്ങിയ ഇന്ത്യ നിര്‍ണാകമായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക്​ മുന്നില്‍ ഉയര്‍ത്തിയത്​ 275 റണ്‍സി​​െന്‍റ വിജയലക്ഷ്യം. കരിയറിലെ 17ാം സെഞ്ച്വറിയുമായി ​േരോഹിത്​ ശര്‍മ നടത്തിയ ഒറ്റയാന്‍ പോരാട്ടമാണ്​ ഇന്ത്യയെ മോശമല്ലാത്ത സ്​കോറിലെത്തിച്ചത്​. 126 പന്തില്‍ നാല്​ സിക്​സറുകള​ും 11 ഫോറുമായാണ്​ രോഹിത്​ 115 റണ്‍സെടുത്ത്​ പുറത്തായത്​.
മൂന്നൂറിന്​ മേല്‍ അനായാസം സ്​കോര്‍ ചെയ്യ​ുമെന്ന്​ കരുതിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ പേസ്​ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. നാല്​ വിക്കറ്റ്​ വീഴ്​ത്തിയ ലുംഗി ഗിഡി യാണ്​ ഇന്ത്യക്ക്​ കനത്ത പ്രഹരമേല്‍പ്പിച്ചത്​.

ഇല്ലാത്ത റണ്ണിനോടിയാണ്​ ക്യാപ്​റ്റന്‍ വിരാട്​ കോഹ്​ലിയും അജിന്‍ക്യ രഹാനെയും പുറത്തായത്​​. രണ്ടാം വിക്കറ്റില്‍ 105 റണ്‍സി​​​​​​െന്‍റ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു കോഹ്​ലി, രോഹിത്​ ശര്‍മയുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായത്​. തേഡ്​ മാനിലേക്ക്​ തട്ടിയിട്ട ശേഷം റണ്ണിനായി ഒാടിത്തുടങ്ങിയത്​ രോഹിതായിരുന്നു. പക്ഷേ, പന്ത്​ ഡുംമ്​നിയുടെ കൈകളിലേക്ക്​ എത്തുന്നത്​ കണ്ട്​ അപകടം മണത്ത രോഹിത്​, കോഹ്​ലിയെ മടക്കു​േമ്ബാഴേക്കും ക്യാപ്​റ്റന്‍ ക്രീസി​​​​​​െന്‍റ പാതി ദൂരം പിന്നിട്ടിരുന്നു. തിരികെ ക്രീസിലെത്തുന്നതിനു മുമ്ബായി ഡുമ്​നിയുടെ നേരിട്ടുള്ള ഏറ്​ സ്​റ്റംപ്​ തകര്‍ക്കുകയയായിരുന്നു. 54 പന്തില്‍ 36 റണ്‍സായിരുന്നു ​േകാഹ്​ലിയുടെ സംഭാവന. 79റണ്‍സുമായി രോഹിത്​ ക്രീസിലുണ്ട്​. ഇൗ ഏകദിന പരമ്ബരയില്‍ രോഹിതി​​​​​െന്‍റ ആദ്യ സെഞ്ച്വറിയാണിത്​. അജിന്‍ക്യ രഹാനെ എട്ട്​ റണ്‍സിന്​ പുറത്തായി.

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്ബര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്​ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ആക്രമണവും കരുതലും സമന്വയിച്ച തുടക്കമായിരുന്നു. 18ാമതെ ഒാവറില്‍ ഇന്ത്യ ഒരു വിക്കറ്റ്​ നഷ്​ടത്തില്‍ നൂറ്​ കടന്ന​ു. ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ കഴിഞ്ഞ മത്സരങ്ങളില്‍നിന്ന്​ വ്യത്യസ്​തമായ തുടക്കമാണ്​ ധവാനും രോഹിത്​ ശര്‍മയും ചേര്‍ന്ന്​ നല്‍കിയത്​. ആദ്യ ഒാവറില്‍ തന്നെ വിക്കറ്റ്​ വലിച്ചെറിയുന്ന രോഹിതിനെയല്ല പോര്‍ട്ട്​ എലിസബത്തില്‍ കണ്ടത്​. അതീവ സൂക്ഷ്​മമായി നിലയുറപ്പിക്കു​േമ്ബാഴും മോശം പന്തുകളെ അതിര്‍ത്തി കടത്തിയ ഇന്നിങ്​സാണ്​ രോഹിത്​ കാഴ്​ചവെക്കുന്നത്​. 23 പന്തില്‍ 34 റണ്‍സെടുത്ത ധവാന്‍ മികച്ച ഫോമിലായിരുന്നു.

​െഎഡന്‍ മാര്‍ക്രത്തി​​​​​​​​​​െന്‍റ നേതൃത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഇംറാന്‍ താഹിറിനു പകരം തബ്രയിസ്​ ഷംസിയെ ടീമില്‍ ഉള്‍പ്പെടുത്തി. നിലവില്‍ പരമ്ബരയില്‍ 3-1 ന്​ ഇന്ത്യ മുന്നിട്ട്​ നില്‍കു​േമ്ബാള്‍, അവശേഷിക്കുന്ന രണ്ട്​ മത്സരങ്ങള്‍ വിജയിച്ച്‌​ പരമ്ബര സമനിലയിലാക്കല്‍ ആവും ആതിഥേയരുടെ ലക്ഷ്യം. ഇന്ത്യന്‍ ടീം മാറ്റമില്ലാതെയാണ്​ പോര്‍ട്ട്​ എലിസബത്തില്‍ ഇറങ്ങുന്നത്​. നാലാം ഏകദിനത്തിലെ ടീം തന്നെയായിരിക്കും ഇന്ന്​ കളിക്കാനിറങ്ങുക. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക്​ ക്രിസ്​ മോറിസിന്​ പകരമായി തബ്രേസ്​ ഷംസിയെത്തും.

16ന് സെഞ്ചൂറിയനിലാണ്​ പരമ്ബരയിലെ അവസാന ഏകദിനം നടക്കുക. മൂന്നു ട്വന്‍റി ട്വന്‍റി മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close