NationalNews

നാ​ണ​യം ക​റ​ക്കി അ​ധ്യാ​പ​ക നി​യ​മ​നം; വി​വാ​ദ​ത്തി​ല്‍ ക​റ​ങ്ങി പ​ഞ്ചാ​ബ് മ​ന്ത്രി

ച​ണ്ഡി​ഗ​ഡ്: പോ​ളി​ടെ​ക്നി​ക്ക് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ത്തി​ന് ടോ​സ് ചെ​യ്ത് പ​ഞ്ചാ​ബ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി. ഒ​രേ ത​സ്തി​ക​യി​ലേ​ക്ക് ര​ണ്ട് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ച​രം​ജി​ത് സിം​ഗ് ചാ​ന്നി ടോ​സിം​ഗി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മ​ന്ത്രി​യു​ടെ ടോ​സിം​ഗ് ടി​വി ചാ​ന​ലു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്ത​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു.

പാ​ട്യാ​ല സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്നി​ക്കി​ലെ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നാ​ഭ​യി​ല്‍​നി​ന്നും പാ​ട്യാ​ല​യി​ല്‍​നി​ന്നു​മു​ള്ള ര​ണ്ട് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ ആ​രെ​യാ​ണ് നി​യ​മി​ക്കേ​ണ്ട​തെ​ന്ന തീ​രു​മാ​ന​മാ​ണ് മ​ന്ത്രി നാ​ണ​യം ക​റ​ക്കി തീ​രു​മാ​നി​ച്ച​ത്.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് മ​ന്ത്രി നാ​ണ​യം ക​റ​ക്കി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് പ​റ​ഞ്ഞു. ഒ​രു ഒ​ഴി​വി​ലേ​ക്ക് ര​ണ്ടു പേ​രാ​ണ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. ത​നി​ക്കാ​ണ് കൂ​ടു​ത​ല്‍ സ്കോ​ര്‍ ല​ഭി​ച്ച​തെ​ന്ന് ആ​ദ്യ​ത്തെ​യാ​ളും ത​നി​ക്കാ​ണ് കൂ​ടു​ത​ല്‍ അ​നു​ഭ​വ പ​രി​ച​യ​മെ​ന്നും ര​ണ്ടാ​മ​നും അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തോ​ടെ മ​ന്ത്രി ഇ​രു​വ​രു​ടേ​യും സ​മ്മ​ത​ത്തോ​ടെ നാ​ണ​യം ക​റ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു- വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ​ക്താ​വ് പ​റ​ഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close