Cover StoryNationalNews

15,935 കോ​ടി മു​ട​ക്കി സേ​ന​യ്ക്ക് ആ​യു​ധ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ “അ​തി​വേ​ഗ’ പ​ദ്ധ​തി

ന്യൂ​ഡ​ല്‍​ഹി: സാ​യു​ധ​സേ​ന​യ്ക്കാ​യി 15,935 കോ​ടി രൂ​പ​യു​ടെ പു​തി​യ ആ​യു​ധ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ലൈ​റ്റ് മെ​ഷീ​ന്‍ ഗ​ണ്ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി അ​തി​വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ സ​മി​തി തീ​രു​മാ​നി​ച്ച​താ​യി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

പു​തി​യ ആ​യു​ധ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന ക​ര​സേ​ന​യു​ടെ ആ​വ​ശ്യ​ത്തി​ന് 11 വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ട്. സേ​ന ആ​വ​ശ്യ​പ്പെ​ട്ട ആ​യു​ധ​ങ്ങ​ളി​ല്‍ ചി​ല​ത് വാ​ങ്ങാ​ന്‍ ക​ഴി​ഞ്ഞ മാ​സം ചേ​ര്‍​ന്ന ഡി​ഫ​ന്‍​സ് അ​ക്വി​സി​ഷ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​യു​ധ വാ​ങ്ങ​ല്‍ വി​ഷ​യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​ള്ള ഉ​ന്ന​ത​ത​ല സ​ര്‍​ക്കാ​ര്‍ സ​മി​തി​യാ​ണ് ഡി​ഫ​ന്‍​സ് അ​ക്വി​സി​ഷ​ന്‍ കൗ​ണ്‍​സി​ല്‍.

ജ​മ്മു കാ​ഷ്മീ​രി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു തു​ട​ര്‍​ച്ച​യാ​യി വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​ന​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ആ​യു​ധ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്. അ​തി​ര്‍​ത്തി​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​നു മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close