NationalNewsSpecial

താജ്മഹല്‍ കാണാന്‍ ഇനി ചിലവേറും

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയുടെ താജ്മഹല്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് ഇനി ചിലവേറും. പ്രവേശന നിരക്ക് 40ല്‍ നിന്നും 50ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സ്മാരക മണ്ഡപത്തില്‍( മുസോളിയം) പ്രവേശിക്കുന്നതിന് 200 രൂപയാണ് ഇനി മുതല്‍ നിരക്ക്. ഏപ്രില്‍ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.

താജ്മഹലിന്റെ സംരക്ഷണത്തിനായാണ് പുതിയ പരിഷ്കാരങ്ങളെന്ന് സാസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. ‘വരും തലമുറകള്‍ക്കായി താജ്മഹലിനെ കാത്തു സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. നാഷണല്‍ എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ സന്ദര്‍ശകരുടെ അനുപാതം കുറയ്ക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ടിക്കറ്റ് നിരക്കു വര്‍ദ്ധന നാമമാത്രമായ ലാഭമെ ഉണ്ടാക്കുന്നുള്ളു. എന്നാല്‍ താജ്മഹലിനെ സ്നേഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതുമാണ് പ്രസ്തുത വര്‍ദ്ധന’- ശര്‍മ്മ വ്യക്തമാക്കി.

താജ്മഹലിന്റെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട സത്വര നടപടികളെക്കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close