Cover StoryKeralaNews

സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടിയുള്ള അക്രമങ്ങളാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൗനസമ്മതത്തോടു കൂടിയുള്ള അക്രമങ്ങളാണ് കണ്ണൂരില്‍ നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തുടര്‍ച്ചയായ സി.പി.എം-ബിജെപി സംഘട്ടനം കോണ്‍ഗ്രസിലേക്കു കൂടി വ്യാപിപ്പിച്ച്‌ കേരളത്തെ കലാപഭൂമിയാക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ക്രൂരമായ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.

അവിടെ നിലനിന്നിരുന്ന പ്രാദേശിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ കഴിഞ്ഞ ദിവസം ഉണ്ടായി. കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയും മുന്‍പേ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 22 പേരാണ് മരിച്ചതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പൊലീസിന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനു കഴിയുന്നില്ല. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close