Cover StoryNationalNews

ബോഫോഴ്സ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഖന്‍വില്‍ക്കറാണ് പിന്മാറിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആയിരുന്നു മറ്റൊരു അംഗം. കേസ് ഇനി ഒരു പുതിയ ബെഞ്ച് പരിഗണിക്കും. ഇതിനായി കേസ് മാര്‍ച്ച്‌ 28ലേക്ക് മാറ്റിയിട്ടുണ്ട്. ബോഫോഴ്സ് കേസിലെ പ്രതികളായ ഹിന്ദുജ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

നേരത്തെ,​ കേസില്‍ 12 വര്‍ഷത്തിനു ശേഷം സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. ഹിന്ദുജ സഹോദരന്‍മാര്‍ക്കെതിരെ സി.ബി.ഐ ഫയല്‍ ചെയ്ത 64 കോടിയുടെ അഴിമതി കേസ് നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ആര്‍.എസ്. സോധി വിധിച്ചത് 2005 മേയ് 31നാണ്. സമയപരിധിയായ 90 ദിവസത്തിനുള്ളില്‍ സി.ബി.ഐ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് അജയ് അഗര്‍വാള്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കുകയായിരുന്നു.

1980ല്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഇറ്റാലിയന്‍ ആയുധനിര്‍മ്മാണ കമ്ബനിയായ ബോഫോഴ്സില്‍ നിന്ന് ഇന്ത്യന്‍ സേന ബോഫോഴ്സ് പീരങ്കി തോക്കുകള്‍ വാങ്ങിയതില്‍ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിന്‍ ഛദ്ദയും ഇറ്റാലിയന്‍ ബിസ്സിനസുകാരന്‍ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷന്‍ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെധ1പ ഈ കുംഭകോണം പുറം ലോകമറിഞ്ഞത് ഇന്ത്യന്‍ എക്സ്പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close