NationalNews

നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല- ദിഗ്​വിജയ്​ സിങ്​

ജബാല്‍പൂര്‍: നര്‍മദ പരിക്രം യാത്രക്കു ശേഷം പക്കോഡ വിറ്റുനടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​. ​തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു രാഷ്​ട്രീയ പ്രവര്‍ത്തകനാണ്​. നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദിഗ്​വിജയ്​ സിങ്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​െന്‍റ ഭാഗമായി കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി ദിഗ്​വിജയ്​ സിങ്ങി​​െന്‍റ നേതൃത്വത്തില്‍ നര്‍മദ നദിക്ക്​ സമീപത്തുള്ള പ്രദേശങ്ങളില്‍ ​നടത്തുന്ന പ്രയാണത്തിന്​ അടുത്ത മാസം തുടക്കമാകും. സജീവ രാഷ്​ട്രീയത്തിലേക്ക്​ എത്താനുള്ള ദിഗ്​വിജയ്​ സിങ്ങി​​െന്‍റ നീക്കമാണ്​ നര്‍മദ പരിക്രം യാത്രയെന്നാണ്​ സൂചന.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close