CrimeNEWS

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു: ഒരാള്‍ അറസ്റ്റില്‍; വിവാഹത്തിന്റെ പേരില്‍പണം തട്ടിയതിന്റെ വിരോധമെന്ന് പോലീസ്

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊപ്പം വണ്ടുംന്തറയില്‍ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്.

കേസില്‍ ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Back to top button
error: