SportsTrending

ഇന്ന് ഇന്ത്യ ചരിത്രം കുറിക്കുമോ ?

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ തോ​ല്‍വി മ​റ​ന്ന് ഇ​ന്ത്യ വീ​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടാ​നാ​യി ഒ​രു​ങ്ങു​ക​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​രം ഇ​ന്ന് പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ ന​ട​ക്കും. ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ തോ​റ്റി​രു​ന്നു. ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ ആ​ദ്യ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടും.

പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ ടീം ​സെ​ല​ക് ഷ​ന്‍ നി​ര്‍ണാ​യ​ക​മാ​കും. പാ​ര്‍ട്ട് ടൈം ബൗ​ള​റാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന കേ​ദാ​ര്‍ ജാ​ദ​വി​ന്‍റെ പ​രി​ക്ക് ഇ​ന്ത്യ​ക്കു ത​ല​വേ​ദ​ന​യാ​ണ്. ജാ​ദ​വി​ന്‍റെ ബൗ​ളിം​ഗ് ചാ​ഹ​ല്‍, യാ​ദ​വ് എ​ന്നി​വ​ര്‍ക്കൊ​പ്പം നി​ല്‍ക്കു​ന്ന​താ​യി​രു​ന്നു. പേ​സ​റാ​യ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കു ബൗ​ളിം​ഗ് ക്വോ​ട്ട പൂ​ര്‍ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ കോ​ഹ്‌ലിക്കു വി​ശ്വ​സി​ച്ച് പ​ന്തേ​ല്‍പ്പി​ക്കാ​ന്‍ പ​റ്റു​ന്ന​യാ​ളാ​യി​രു​ന്നു ജാ​ദ​വ്. ജാ​ദ​വി​നു പ​ക​രം ഒ​രാ​ളെ​ന്നു എ​ടു​ത്തു പ​റ​യാ​ന്‍ ആ​ളി​ല്ല. ഭേ​ദം രോ​ഹി​ത് ശ​ര്‍മ​യാ​ണ്. 2016 ജ​നു​വ​രി​യി​ല്‍ പെ​ര്‍ത്തി​ലാ​ണ് ശ​ര്‍മ അ​വ​സാ​ന​മാ​യി ഏ​ക​ദി​ന​ത്തി​ല്‍ ബൗ​ള്‍ ചെ​യ്ത​ത്. ശ്രേ​യ​സ് അ​യ്യ​ര്‍ ലെ​ഗ് ബ്രേ​ക്കി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള അ​ര​ങ്ങേ​റ്റ പ​ര​മ്പ​ര​യി​ല്‍ അ​യ്യ​ര്‍ ഒ​രു ഓ​വ​ര്‍ എ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ ര​ണ്ടു പേ​രെ​യും ജാ​ദ​വി​നെ പോ​ലെ വി​ശ്വ​സി​ക്കാ​നാ​വി​ല്ല. പി​ന്നെ​യു​ള്ള​ത് കോ​ഹ് ലി​യാ​ണ്. നാ​യ​ക​ന്‍ പേ​സാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close