CrimeNEWS

സിഎസ്‌ഐ ആസ്ഥാനത്ത് ഇ.ഡി പരിശോധന: ഒന്നും കണ്ടെത്താനായില്ലെന്ന് സഭാ പ്രതിനിധി

തിരുവനന്തപുരം: സി.എസ്‌.ഐ. ദക്ഷിണ കേരള മഹാഇടവകയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. കള്ളപ്പണം വെളുപ്പിക്കലിന് ബിഷപ്പ് ധര്‍മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ് എന്നിവര്‍ക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു. സഭാ ആസ്ഥാനത്തിന് പുറമേ മൂന്നിടത്ത് കൂടി ഇ.ഡി പരിശോധന നടത്തി.

കാരക്കോണം മെഡിക്കല്‍ കോളേജ് സെക്രട്ടറി ടി.പി. പ്രവീണിന്റെ വീട്, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇ.ഡി സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി.

13 മണിക്കൂറാണ് പരിശോധന നടത്തിയത്. അതേസമയം ഇ.ഡി നടപടിക്കിടെ സഭാ ആസ്ഥാനത്ത് പ്രതിഷേധമുണ്ടായി. ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നേര്‍ക്കുനേരായിരുന്നു പ്രതിഷേധം. പരിശോധന പൂര്‍ത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയതായി സഭാ പ്രതിനിധി അറിയിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സഭാ പ്രതിനിധി റവ. ജയരാജ് അറിയിച്ചു.

Back to top button
error: