From the EditorTrending

വിരാട് കോലിയെ ഏറെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ ?

വിശ്വജിത്ത്

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര കോലി – ദക്ഷിണാഫ്രിക്ക പരമ്പരയായെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.ഏകദിനത്തിലും ടി ട്വെന്‍റിയിലും ശിഖർ ധവാൻ നൽകിയ സംഭാവനകളൊ‍ഴിച്ചാൽ മറ്റാരും കോലിയെ സഹായിക്കാനെത്തിയില്ല.

ടെസ്റ്റ് സീരീസാണ് ക്ലാസിക് ഉദാഹരണം.കോലി മാത്രമാണ് രണ്ടു ടീമിൽ നിന്നും സെഞ്ചുറി അടിച്ച ഏക കളിക്കാരൻ.286 റൺസ് ചേർത്ത് ടോപ് സ്കോററുമായി.47.66 ആണ് കോലിയുടെ ശരാശരി.തൊട്ടടുത്തുളള ഹാർദിക് പാണ്ഡ്യ നേടിയത് 19.83 ശരാശരിയിൽ 119 റൺസും.

100 റൺസിനു മുകളിലുളള ബാക്കി ഇന്ത്യക്കാർ ഇങ്ങിനെ – മുരളി വിജയ്:102 റൺസ്,ശരാശരി 17,ചേതേശ്വർ പൂജാര:100 റൺസ്,ശരാശരി 16.66,ഭുവനേശ്വർ കുമാർ:101 റൺസ്.

നാല് ഏകദിനത്തിൽ കോലി ഇതു വരെ രണ്ട് സെഞ്ചുറികളും ഒരു 75ഉം ഒരു 46ഉം അടിച്ചു ക‍ഴിഞ്ഞു.മൊത്തം 393 റൺസ് കൂട്ടിച്ചേർത്തത് 196.5 റൺസ് ശരാശരിയിൽ.തിളങ്ങുമെന്ന് പ്രതീക്ഷിച്ച രോഹിത് ശർമ്മ നാല മത്സരങ്ങളിൽ നേടിയത് 40 റൺസ് മാത്രം(20,15,0,5).ധവാനാണ് മെച്ചം.നാലു കളികളിലും തിളങ്ങി.സ്കോറിങ്ങനെ:35,51,76,109.

1990കളുടെമധ്യത്തിലും അവസാനത്തിലും ഇന്ത്യ എങ്ങിനെ സച്ചിൻ ടെണ്ടുൽക്കറെ ആശ്രയിച്ചോ ആ മാതൃകയിലുളള ആശ്രയത്തമാണ് കോലിയിൽ ഉണ്ടായിരിക്കുന്നത്.എന്നാൽ സച്ചിൻ തളരുമ്പോൾ ഇന്ത്യൻ ടീം ഒന്നാകെ തളരുന്ന അവസ്ഥയിലേക്ക് ഇതെത്തിച്ചു.ലോകകപ്പിനു 16 മാസം മാത്രം ഉളളപ്പോൾ ടീമിന്ത്യ വിരാട് കോലിയിൽ മാത്രം ആശ്രയിക്കാതെ ഒത്തിണക്കത്തോടെ കളിച്ചില്ലെങ്കിൽ സമ്മർദ്ദമേറുന്ന ലോകകപ്പ് സാഹചര്യങ്ങളിൽ കോലിക്കും ടീമിന്ത്യയ്ക്കും അത് തിരിച്ചടിക്ക് വ‍ഴിയൊരുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close