HealthLife

പന്ത്രണ്ടാം വയസു മുതൽ പോൺ,സെക്സ് അഡിക്ഷൻ,അനുഭവകഥ പറഞ്ഞ് ഒരു പെൺകുട്ടി

പന്ത്രണ്ടാം വയസിൽ ലോസാഞ്ചലസുകാരി എറിക ഗാർസയ്ക്കു സ്ക്ലോറിയോസിസ് എന്ന അസുഖം സ്ഥിരീകരിച്ചു.നട്ടെല്ലിനു വളവുണ്ടാകുന്ന അവസ്ഥയാണിത്.പരിഹാരം ബെൽറ്റിടൽ മാത്രം.അരയ്ക്കു ചുറ്റും ബെൽറ്റിട്ടതോടെ കൂട്ടുകാർ ഗാർസയെ കളിയാക്കാൻ തുടങ്ങി.ഗാർസ ഒറ്റപ്പെട്ട ജീവിതം നയിക്കാനും തുടങ്ങി.

അമേരിക്കയിൽ ഇന്‍റർനെറ്റ് യുഗത്തിന്‍റെ തുടക്കം.ഗാർസയ്ക്കിത് ടീനേജ് കാലവും.കൗമാര ഹോർമോണുകൾ പൂത്തു വിളയുന്ന കാലം.തന്‍റെ വികാര വിചാരങ്ങളെ ആരോടും പറയാനാകാതെ ഗാർസ ഇന്‍റർനെറ്റ് ലോകത്തേക്ക് തിരിഞ്ഞു.പോണോഗ്രാഫി ത‍ഴച്ചു വളരുന്ന കാലം കൂടിയായിരുന്നു അത്.ഇന്‍റർനെറ്റിൽ തിരയവെ ഒരു യുവതി രതിമൂർച്ഛയെ കുറിച്ച് പറയുന്നത് ഗാർസ ശ്രദ്ധിച്ചു.അങ്ങിനെ സ്വയംഭോഗവും ആരംഭിച്ചു.

മതപരമായി ഏറെ നിബന്ധനകളുളള കുടുംബമായിരുന്നു ഗാർസയുടേത്.അതുകൊണ്ട് ആരും സെക്സിനെ കുറിച്ച് ഒരു വാക്കും മിണ്ടിയില്ല.ഗാർസയ്ക്കു തന്‍റെ അവസ്ഥയെ കുറിച്ച് സ്കൂളിൽ പോലും പറയാനായില്ല.പതിയെ പതിയെ പോൺ വീഡിയോകൾ അഡിക്ഷനായി.ആരുമായി സംസാരിച്ചാലും അവസാനം സെക്സിലേക്കെത്തുന്ന നില വന്നു.പതിനേ‍ഴാം വയസിൽ തന്നെ ആദ്യ ലൈംഗിക ബന്ധമുണ്ടായി.പ്രണയ ബന്ധങ്ങൾ പോലും ലൈംഗിക കേന്ദ്രീകൃതമായി.

ലൈംഗിക സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിലലേക്ക് ഗാർസ മാറി.പല അപകടങ്ങളും നേരിട്ടു.എന്നാൽ ഒരിക്കലും പൂർണ ലൈംഗിക സംതൃപ്തി കിട്ടിയില്ല.നിവർത്തിയില്ലാതെയാണ് ഗാർസ ഡോക്ടറെ കാണുന്നത്.കൗൺസലിംഗും തെറാപ്പിയുമൊക്കെ ചെയ്ത് മെല്ലെ ജവിതത്തിലേക്ക് തിരിച്ചു വന്നു.തന്‍റേത് ഒരു പ്രശ്നം തന്നെയെന്ന് മനസിലാക്കിയതോടെ ഒരു പുസ്തകവുമ‍ഴുതി.”ഗെറ്റിംഗ് ഓഫ്:വൺ വുമൺസ് ജേണി ത്രൂ സെക്സ് ആന്‍റ് പോൺ അഡിക്ഷൻ”.

ഗാർസയ്ക്കു ഇപ്പോൾ 35 വയസായി.ബാലിയിലേക്കുളള യാത്രയിലാണ് ഗാർസ ഭർത്താവിനെ കണ്ട് മുട്ടുന്നത്.ആ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്.ലൈംഗികത മൂടിവെയ്ക്കേണ്ട ഒന്നല്ലെന്ന് ഗാർസ പറയുന്നു.ലൈംഗികതയെ കുറിച്ച് ഉറക്കെ സംസാരിക്കണമെന്നും ഗാർസ ആഹ്വാനം ചെയ്യുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close