NationalNews

രാജസ്ഥാന്‍ ബിജെപി പൊട്ടിത്തെറിയിലേക്ക്; നേതൃമാറ്റം വേണമെന്ന് ആവശ്യം

ജയ്പൂര്‍: രാജസ്ഥാന്‍ ബിജെപിയിലെ അഭിപ്രായഭിന്നതകള്‍ ശക്തമാകുന്നു. നേരത്തെ മുതല്‍ പുകയുന്ന അസ്വാരസ്ഥ്യങ്ങളാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടി അധികാരം നിലനിര്‍ത്തണമെങ്കില്‍ നേതൃതലത്തില്‍ മാറ്റം വേണമന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി കോട്ട ജില്ലാപ്രസിഡന്‍റ് അശോക് ചൗധരി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു.

തന്റെയും തന്നെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യങ്ങള്‍ക്ക് സംസ്ഥാന ഘടകത്തില്‍ നിന്ന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാലാണ് ദേശീയ നേതൃത്വത്തെതന്നെ സമീപിച്ചതെന്നും ചൗധരി പറഞ്ഞു. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. വസുന്ധരെ രാജ സിന്ധ്യയാണ് മുഖ്യമന്ത്രി. രണ്ടാം വട്ടമാണ് വസുന്ധരെ സംസ്ഥാന മുഖ്യമന്ത്രിപദത്തിലെത്തുന്നത്. വസുന്ധര രാജെയോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പ്രണാമിയോ തല്‍സ്ഥാനങ്ങളില്‍ തുടരുകയാണെങ്കില്‍ 2018ലെയും 19ലെയും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ അവസ്ഥ അതിദയനീയമായിരിക്കുമെന്നും ചൗധരി കത്തില്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെ നടന്ന രാജസ്ഥാന്‍ ഉപതെരഞ്ഞടുപ്പില്‍ രണ്ട് ലോക്സഭാ സീറ്റുകളിലും ഒരു നിയസമസഭാ സീറ്റിലും ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് വിജയം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിജെപിയിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ അശോക് ചൗധരിയുടെ കത്ത് സംബന്ധിച്ച്‌ പാര്‍ട്ടി സംസ്ഥാന നേതൃത്വമോ ദേശീയ നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close