NEWS

ചാടിയിറങ്ങവെ ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: തീവണ്ടിയില്‍ നിന്ന് ചാടിയിറങ്ങവെ കാല്‍തെറ്റി ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.
എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനിലാണ് അപകടമുണ്ടായത്.
പോണ്ടിച്ചേരി-മംഗളൂരു എക്സ്പ്രസിലാണ് മഹേഷ് യാത്ര ചെയ്തിരുന്നത്.തിരൂരില്‍ വണ്ടി നിർത്തിയത് അറിയാന്‍ മഹേഷ് വൈകിയതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.വണ്ടി വിട്ടപ്പോള്‍ മഹേഷ് പെട്ടെന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നത്രെ.
തിരുച്ചിറപ്പള്ളിയില്‍ എംആര്‍എഫ് കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ സൂപ്പര്‍ വൈസറായിരുന്നു മഹേഷ്.സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Back to top button
error: