Cover StoryKeralaNews

ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തന്നെ; അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: എന്‍.ഡി.എയില്‍ തുടരാന്‍ ബി.ഡി.ജെ. എസ് തീരുമാനിച്ചു. ചേര്‍ത്തലയില്‍ സമാപിച്ച സംയുക്ത സംസ്ഥാന കൗണ്‍സില്‍ – സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ എന്‍.ഡി.എയില്‍ തുടരും.

ഇപ്പോഴത്തെ അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരില്‍ തനിച്ച്‌ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ വികാരം പ്രാദേശികമാണ്. വരും ദിവസങ്ങളില്‍ അത് സംബന്ധിച്ച തീരുമാനമെടുക്കും.

അവിടെ പാര്‍ട്ടി സീറ്റ് ആവശ്യപ്പെടില്ല. മുന്നണിയില്‍ ഇഴയടുപ്പമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് പരിഹരിച്ചാല്‍ മാറ്റമുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ ഡി എ ഇഴയടുപ്പത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close