KeralaNews

വടയമ്പാടി ദളിത് ഭൂസമരം: ദളിത് സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 150 പേര്‍ക്കെതിരെ കേസ്

കോലഞ്ചേരി: വടയമ്ബാടിയിലെ ദളിത് ആത്മാഭിമാന സംഗമവുമായി ബന്ധപ്പെട്ട് നൂറ്റമ്ബതോളം പേര്‍ക്കെതിരേ കേസ്. വിവിധ ദളിത് സംഘടനാ നേതാക്കളും പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് പുത്തന്‍കുരിശ് പോലീസ് കേസെടുത്തത്.

മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്തിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാലറിയുന്ന നാല് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

നിയമ വിരുദ്ധമായി സംഘം ചേരല്‍, വാഹന ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സമരക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ സംഘടനകളും ഇതില്‍പ്പെടും.

വടയമ്ബാടി ഭജന മഠത്തെ ദളിത് ഭൂ സമരവുമായി ബന്ധപ്പെട്ട് സമര സമിതിക്കെതിരേ ഹൈക്കോടതി ഉത്തരവിന്റെ ലംഘനം, മതില്‍ തകര്‍ക്കല്‍ എന്നീ കേസുകള്‍ നിലവിലുണ്ട്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന കേസില്‍ 28 പേരും മതില്‍ പൊളിച്ച കേസില്‍ കണ്ടാലറിയാവുന്ന 20 പേരും മറ്റ് നൂറോളം പേരും പ്രതികളാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close