Cover StoryKeralaNews

സെക്രട്ടറിയേറ്റിലെ പഞ്ചിങ് സംവിധാനം അട്ടിമറിച്ച്‌ ജീവനക്കാര്‍; വൈകിയെത്തിയവരുടെ പട്ടികയില്‍ മൂവായിരത്തിലധികം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ബയോ മെട്രിക് പഞ്ചിങ് സംവിധാനം ജീവനക്കാര്‍ അട്ടിമറിച്ചു. പഞ്ചിങ് സംവിധാനം നടപ്പിലാക്കി ഒരു മാസം പിന്നിട്ടപ്പോള്‍ ഭൂരിപക്ഷം ജീവനക്കാരും വൈകി എത്തുന്നവരുടെ പട്ടികയിലാണ്. മൂവായിരത്തിലധികം ജീവനക്കാരാണ് വൈകി എത്തിയത്. വൈകി എത്തിയ ഓരോ ദിവസവും പകുതി ദിനം ലീവാകാതിരിക്കാന്‍ പൊതുഭരണ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പൊതുഭരണ വകുപ്പ് സെക്രട്ടറിയും പട്ടികയിലുണ്ട്.

ജനുവരി ഒന്നിനാണ് സെക്രട്ടറിയേറ്റില്‍ ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കിയത്. പത്തേകാലിന് ശേഷം പഞ്ച് ചെയ്ത ഓരോ ദിവസവും പകുതി ലീവ് ആകാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ബയോമെട്രിക് സംവിധാനം വഴി ഹാജര്‍ രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ ശമ്ബളം ലഭിക്കൂവെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അശാസ്ത്രീയമായാണ് വൈകി എത്തിയവരുടെ പട്ടിക തയാറാക്കിയതെന്ന് പ്രതിപക്ഷ സംഘടനയില്‍ അംഗങ്ങളായ ജീവനക്കാര്‍ ആരോപിച്ചു. വൈകി എത്തിയവരുടെ പട്ടികയില്‍ നിന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കിയതില്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി. 09.30നും 5.30നും ഇടയിലുള്ള എട്ട് മണിക്കൂര്‍ ജോലി സമയത്തില്‍ 150 മിനിറ്റ് ഒഴിവു സമയം പരിഗണിച്ചില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close