KeralaNEWS

വമ്പന്‍ ഓഫറുകള്‍ മറ്റന്നാൾ മുതൽ, പകുതി വിലയ്ക്ക് എന്തും വാങ്ങാം; ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ്‌സ് സെയില്‍ വരുന്നു

വിലക്കിഴിവിന്റെ വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ ജൂലൈ 23 മുതല്‍ 27 വരെ നടക്കും. സ്മാര്‍ട് ഫോണുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ടി.വികള്‍ എന്നിങ്ങനെ എല്ലാ ഇലക്ട്രോണിക്സ് വിഭാഗങ്ങള്‍ക്കും മികച്ച ഓഫറുകളാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. ഒപ്പോ റെനോ 5 പ്രോ, ഐഫോണ്‍ 11, മോട്ടോ ജി31, എന്നീ സ്മാര്‍ട് ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മാര്‍ട് വാച്ചുകള്‍ക്ക് 65 ശതമാനം ഓഫർ ലഭിക്കും. എല്ലാ ദിവസവും രാവിലെ 12 മണിക്കും എട്ടു മണിക്കും വൈകുന്നേരം നാല് മണിക്കുമാണ് ഓഫര്‍ വില്പന നടക്കുന്നത്. വില്‍പ്പന നടക്കുന്ന സമയത്ത് ആകര്‍ഷകമായ ഡീലുകളും ഉണ്ടാകും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും ഇ.എം.ഐ ഇടപാടുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളുണ്ടാകും. ജൂലൈ 23 മുതല്‍ 24 വരെയാണ് ആമസോണ്‍ പ്രൈം ഡേ സെയില്‍ നടക്കുന്നത്.

Back to top button
error: