Cover StoryKeralaNews

മന്ത്രി എ കെ ശശീന്ദ്രനെതിരായ പരാതിക്കാരിയെക്കുറിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരായ ഹര്‍ജിക്കാരിയെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവന്നെങ്കിലും ദുരൂഹത പൂര്‍ണ്ണമായും മാറുന്നില്ലാത്ത സാഹചര്യത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഗൂഢാലോചനാവാദം ബലപ്പെട്ടെന്നാണ് ഇതിനെ എന്‍സിപിയിലെ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം വിലയിരുത്തുന്നത്. അതുകൊണ്ടാണ് ഹര്‍ജിക്കാരിയായ മഹാലക്ഷമിയുടെ സാമ്ബത്തിക സ്രോതസിനെ കുറിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.. മഹാലക്ഷ്മിയുടെ വിവിരങ്ങള്‍ പുറംലോകത്തേക്ക് വന്നതോടെ അന്വേഷണം പുരോഗമിച്ചിരിക്കുകയാണ്. നാടകീയമായി ഹര്‍ജി നല്‍കിയ മഹാലക്ഷ്മി ആരാണെന്നും , അവള്‍ക്കു പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമുണ്ടോയെന്നും, അത് തോമസ് ചാണ്ടിയാണോ അതോ ഗണേഷ്കുമാറാണോ എന്ന് തുടങ്ങി ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളും ചര്‍ച്ചകളുമാണ് എന്‍സിപിയില്‍ സജീവമായികൊണ്ടിരിക്കുന്നത്. തോമസ് ചാണ്ടിയുടെ പിഎയും വീട്ടിലെ സഹായിക്ക് ചാണ്ടിയുടെ സഹായം ഉറപ്പായും കിട്ടിക്കാണുമെന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവരുടെ സംശയം.

എന്നാല്‍ ഇടക്കാലത്ത് ഗണേഷിനെ പാര്‍ട്ടിയിലേക്കെത്തിച്ച്‌ മന്ത്രിയാക്കാന്‍ ശ്രമിച്ച നേതാക്കളാണ് പിന്നിലെും സംശയിക്കുന്നവരും ഉണ്ട്. ആര്‍ക്കും പൊതുതാല്പര്യ ഹര്‍ജി നല്‍കാം. എന്നാല്‍ പ്രമാദമായ കേസില്‍ കോടതികള്‍ മാറി മാറി പരാതി നല്‍കിയ നടപടിയും ശശീന്ദ്ര പക്ഷത്തെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. മഹാലക്ഷ്മിയെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമുഖരായ അഭിഭാഷകരെ കൊണ്ടുവരാനുള്ള മഹാലക്ഷ്മിയുടെ സാമ്ബത്തിക സ്രോതസ്സും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിവി ശ്രീകുമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ ഇയാള്‍ക്കെതിരെയും അന്വേഷണം വരാനിടയുണ്ട്. മഹാലക്ഷ്മിയുടെ ഹര്‍ജിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ശ്രീകുമാര്‍ ഇതുവരെ പ്രതികരിച്ചില്ല. ഗതാഗത മന്ത്രിക്കെതിരായ നീക്കത്തിന് പിന്നില്‍ അതേ വകുപ്പിലെ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അത് വകുപ്പുതല നടപടിക്കും ഇടായായേക്കാനും വഴിഒരുക്കും. 15 നാണ് ശശീന്ദ്രനെതിരായ ഹര്‍ജി ഇനി ഹൈക്കോടതി പരിഗണിക്കുന്നത്.കോടതിയുടെ തുടര്‍നടപടി ശശീന്ദ്രനും മഹാലക്ഷ്മിക്കും ഇനി നിര്‍ണ്ണായകമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close