NationalNews

ത്രിപുരയിൽ തൃണമൂലുമായി സഖ്യത്തിന് കോൺഗ്രസ്സ്

ത്രിപുരയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനൊരുങ്ങി കോൺഗ്രസ്.60 അംഗ നിയമസഭയിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ നാലു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല.തൃണമൂലുമായി ചർച്ചകൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ സീറ്റുകൾ ഒ‍ഴിച്ചിട്ടത്.

“സഖ്യ ചർച്ചകൾ ഇപ്പോ‍ഴും തുടരുകയാണ്.”ത്രിപുര കോൺഗ്രസ് വക്താവ് ഹരേകൃഷ്ണ ഭൗമിക് വ്യക്തമാക്കി.56 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ യുവാക്കൾക്കും പ്രാതിനിധ്യം ഉണ്ട്.ഒരു വിദ്യാർത്ഥി നേതാവടക്കം 7 പുതുമുഖങ്ങൾ മത്സരരംഗത്തുണ്ട്.50 വയസിൽ താ‍ഴെയുളള മറ്റ് പത്തു പേരുണ്ട്.

ത്രിപുരയെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ഐപിഎഫ്ടിയുമായി ബിജെപി സഖ്യമുണ്ടാക്കിയത് ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടുമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.ബിജെപിയുമായി സമാന്തര സഖ്യ ചർച്ച നടത്തുന്ന ഐഎൻപിടി,എൻസിടി,ഐപിഎഫ്ടി ത്രിപ്രഹ എന്നിവയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭൗമിക് വ്യക്തമാക്കി.

അതേസമയം കൂടുതൽ സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.16 സീറ്റുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close