NEWS

വരുന്നു;ഒരു ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ അഞ്ച് പ്രൊഫൈലുകള്‍ വരെ ചേര്‍ക്കാവുന്ന ഫീച്ചർ 

ഫെയ്‌സ്‌ബുക്ക്‌ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ. ഒരു ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ അഞ്ച് പ്രൊഫൈലുകള്‍ വരെ ചേര്‍ക്കാവുന്ന ഫീച്ചറാണ് കമ്ബനി അവതരിപ്പിക്കുന്നത്.

വ്യാഴാഴ്ചയാണ് മെറ്റ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഓരോ വ്യക്തികളുടെയും താല്‍പ്പര്യങ്ങളും അടുപ്പങ്ങളും ബന്ധങ്ങളും അടിസ്ഥാനമാക്കി പ്രൊഫെലുകള്‍ ക്രമീകരിക്കാന്‍ കഴിയുമെന്ന് മെറ്റ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഒരു ഉപയോക്താവിന് യഥാര്‍ത്ഥ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ എന്ന നിയമം തുടരുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ആ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത ശേഷമാകും അതുവഴി എടുത്തിട്ടുള്ള മറ്റു പ്രൊഫൈലുകളില്‍ കേറാന്‍ സാധിക്കുക.

ഈ മാറ്റം ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി അജ്ഞാതമാക്കാന്‍ അവസരം നല്‍കുന്നതാണ്, ടിക്‌ടോക്ക്, ട്വിറ്റര്‍ എന്നിവയും മെറ്റയുടെ സ്വന്തം ഫോട്ടോ, വീഡിയോ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമും നല്‍കുന്ന ഓപ്‌ഷനുകള്‍ക്ക് സമാനമാണ് ഇത്.

 

 

അതേസമയം, ആള്‍മാറാട്ടത്തിനും തെറ്റിദ്ധരിപ്പിക്കുന്ന ഐഡന്റിറ്റി ഉണ്ടാകുന്നതിനും എതിരായ തങ്ങളുടെ നിയമങ്ങള്‍ എല്ലാ പ്രൊഫൈലുകള്‍ക്കും ബാധകമായി തുടരുമെന്ന് മെറ്റ അവരുടെ പ്രസ്താവനയില്‍ പറയുന്നു.

Back to top button
error: