Movies

ജാന്‍വിയ്ക്കും, ഇഷാനും വേണ്ടി കൊറിയോഗ്രാഫി ചെയ്യാനൊരുങ്ങി ഫറാ ഖാന്‍

ബോളിവുഡില്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകയാണ് ഫറാ ഖാന്‍. മികച്ച കൊറിയോഗ്രാഫര്‍ കൂടിയായ ഫറാ ഖാന്റെ ഏറ്റവും വലിയ സപ്നമെന്നത് സംവിധായക ആവുക എന്നതു തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാന്‍വി കപൂറിനും, ഇഷാന്‍ ഖാട്ടറിനും വേണ്ടി വീണ്ടും ഫറാ ഖാന്‍ കൊറിയോ ഗ്രാഫി ചെയ്യാന്‍ ഒരുങ്ങുകയാണ്. മൂവരും ഒരുമിച്ചുള്ള ചിത്രം ഫറാഖാന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചു.

 

ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മകളായ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രമായ ദഡക്കിന് വേണ്ടിയൊരുക്കുന്ന ഗാനത്തിനാണ് ഫറാ ഖാന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. മറാത്തി സൂപ്പര്‍ഹിറ്റ് ചിത്രമായ സൈറത്തിന്റെ ഹിന്ദി പതിപ്പാണ് ദഡക്ക്. ചിത്രം നിര്‍മ്മിക്കുന്നത് ഫറാ ഖാന്റെ സുഹൃത്തും, ഹിറ്റ് സംവിധായകനുമായ കരണ്‍ ജോഹറാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close