NationalNews

മലേഗാവ് സ്‌ഫോടനം: യു.എ.പി.എ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ എന്‍.ഐ.എക്ക് നോട്ടീസ്

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി എന്‍.ഐ.എക്കും മഹാരാഷ്ട്ര സര്‍ക്കാറിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേണല്‍ ശ്രീകാന്ത് പുരോഹിത് നല്‍കിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

പ്രത്യേക എന്‍.ഐ.എ കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. പുരോഹിതിനും മറ്റുള്ളവര്‍ക്കുമെതിരെ മകോക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് െ്രെകം ആക്ട് ) ചുമത്തിയതില്‍ നിന്ന് പ്രത്യേക കോടതി മോചിപ്പിച്ചിരുന്നെങ്കിലും യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ഒഴിവാക്കിയിരുന്നില്ല. അതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.

2008ലെ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതികളായ പുരോഹിത്, സ്വാധി പ്രജ്ഞ താക്കൂര്‍, രമേഷ് ഉപാധ്യായ, അജയ് രഹികര്‍ എന്നിവരെ കഴിഞ്ഞ ഡിസംബറിലാണ് മകോകയില്‍ നിന്ന് പ്രത്യേക കോടതി ഒഴിവാക്കിയത്.

യു.എ.പി.എയുടെ 13, 17, 20 വകുപ്പുകളും ഒഴിവാക്കിയിരുന്നു. ഇവര്‍ക്കെതിരെ യു.എ.പി.എയുടെ 18ാം വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close