Cover StoryNationalNews

മോദി പ്രഭാവം കര്‍ണാടകയില്‍ വിലപ്പോവില്ല..49 ശതമാനം വോട്ട് നേടി കോണ്ഗ്രസ് ജയിക്കും

ബെംഗലുരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 49% പേര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് സര്‍വ്വെ ഫലം.ലോക്നീതി സ്‌എസ് ഡിഎസ് നടത്തിയ സര്‍വ്വെയില്‍ 27% ബിജെപിക്കും 20% ജെഡിഎസിനും വോട്ടുചെയ്യുമെന്ന് പ്രവചിക്കുന്നു.

സിദ്ധരാമയ്യ സര്‍ക്കാറിന്റെ നിലവിലുള്ള ഭരണത്തിന്‍റെ നാലു മേഖലകളെ കേന്ദ്രീകരിച്ചാണ് സര്‍വ്വെ നടത്തിയത് .ലോക്നീതിയുടെ ദേശീയകോര്‍ഡിനേറ്റര്‍ ഡോ സന്ദീപ് ശാസ്ത്രിയുടെ നേതൃത്വത്തിലാണ് സര്‍വ്വെ നടത്തിയത്.

ഗവണ്‍മെന്‍റിനോട് ബെഗലൂരു നല്ല പ്രതികരണമല്ല നല്കിയത്. 55% ഭരണത്തില്‍ സംതൃപ്തരല്ല.വെറും 11% മാത്രമാണ് സിദ്ധരാമയ്യ സര്‍ക്കാറിന് മുഴുവന്‍ മാര്‍ക്കും നല്കുന്നത്.

കോണ്‍ഗ്രസിന് ചെറുനഗരങ്ങളില്‍ നല്ല പ്രതിച്ഛായ നിലനില്‍ക്കുന്നതായി സര്‍വ്വെയില്‍ പറയുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും എസ് സി എസ് ടി വിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്സ് അനുഭാവം കൂടുതലാണ്. ദക്ഷിണ കര്‍ണാടകയിലും,മുംബൈയിലും,ഹൈദരാബാദ് കര്‍ണ്ണാടകയിലും ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സംപൂര്‍ണ്ണ തൃപ്തരാണ്.

ഇക്കഴിഞ്ഞ ജനുവരി 10 നും 15 നും ഇടയില്‍ 878 അഭിമുഖങ്ങളാണ് സര്‍വ്വെ സംസ്ഥാനത്തുടനീളം നടത്തിയത്.വീടുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വെ നടത്തിയത്. നഗരങ്ങളില്‍ 9% പേര്‍ ഭരണത്തില്‍ പൂര്‍ണ്ണ തൃപ്തരാണ്.59% ഒരു പരിധി വരെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തി.19% അസംതൃപ്തരാണ്. എന്നാല്‍ 6% പേര്‍ ഭരണത്തില്‍ പൂര്‍ണമായും അസംതൃപ്തരാണ്.

ഒബിസി വിഭാഗത്തില്‍ 14% പേര്‍ സിദ്ധരാമയ്യ സര്‍ക്കാറിനൊപ്പമാണ്. 49% ഏറെക്കുറെ തൃപ്തരാകുമ്ബോള്‍ 25% സര്‍ക്കാറിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നില്ല. ഒബിസിയില്‍ 6% ഭരണം പരാജയമാണെന്ന് പറയുന്നവരാണ്.

ഗ്രാമങ്ങളില്‍ 11% സംതൃപ്തരും 4% അസംതൃപ്തരുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close