Cover StoryNationalNews

നോട്ട് അച്ചടിശാലയില്‍ നിന്നും 90 ലക്ഷം മോഷ്ടിച്ചു, ആര്‍.ബി.എെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: നോട്ട് അച്ചടിശാലയില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച റിസര്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നോട്ട് പരിശോധാ വിഭാഗം സീനിയര്‍ സൂപ്പര്‍വെെസര്‍ മനോഹര്‍ വര്‍മ്മയാണ് പിടിയിലായത്. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ നോട്ട് അച്ചടി കേന്ദ്രത്തില്‍ നിന്നുമാണ് ഇയാള്‍ പണം മോഷ്ടിച്ചത്.

മനോഹറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണം വിവരം പുറത്തറിയുന്നത്. നോട്ട് അച്ചടി കേന്ദ്രത്തില്‍ നിന്നും പലദിവസങ്ങളിലായി മോഷ്ടിച്ച പണവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നേരിയ അച്ചടിപ്പിശകുകള്‍ മൂലം ഒഴിവാക്കുന്ന 500, 200 രൂപ കറന്‍സികള്‍ ഷൂവിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയിരുന്നത്.

ഓഫിസിലെ പെട്ടിയിലും വീട്ടിലുമായാണു പണം ഒളിപ്പിച്ചിരുന്നതെന്നു ദേവാസ് എസ്.പി അന്‍ഷുമാന്‍ സിംഗ് പറഞ്ഞു. ഇയാളുടെ ഓഫിസില്‍ നിന്ന് 26.09 ലക്ഷവും വീട്ടിലെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിപ്പിച്ചിരുന്ന 64.50 ലക്ഷം രൂപയും കണ്ടെടുത്തു.നേരിയ അച്ചടിപ്പിശകുള്ള നോട്ട് ആയതിനാല്‍ വളരെ എളുപ്പത്തില്‍ ഇവ ഉപയോഗിക്കാന്‍ പറ്റുമായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close