Cover StoryNationalNews

മധ്യപ്രദേശിൽ കോൺഗ്രസിന് ആവേശമേകി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം,പ്രസിഡണ്ട് സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

മധ്യപ്രദേശ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം.19 പ്രസിഡണ്ട് സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിക്കൊപ്പം 9 സീറ്റുകൾ വീതം കരസ്ഥമാക്കി.ഒരു സീറ്റ് സ്വതന്തനാണ് വിജയിച്ചത്.

കോൺഗ്രസിന്‍റെ മുൻനിര നേതാക്കൾ പ്രചാരണരംഗത്തുണ്ടാവാതിരുന്നിട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാൻ മുന്നിൽ നിന്ന് പ്രചാരണം നയിച്ചിട്ടും കോൺഗ്രസ് ഒപ്പത്തിനൊപ്പമെത്തിയത് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും.

മുഖ്യമന്ത്രി തന്‍റെ ബോഡിഗാർഡിനെ മർദിക്കുന്ന ദൃശ്യം പുറത്തു വന്ന സദർപൂറിൽ കോൺഗ്രസ് സ്ഥാനാർത്ഥി മഹേഷ് ധവാർ നഗർ പാലിക പ്രസിഡണ്ട് സ്ഥാനത്തെത്തി.ഇവിടെ നിരവധി റാലികൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയിരുന്നു.

പരാജയകാരണങ്ങൾ പരിശോധിക്കുമെന്ന് ബിജെപി പ്രസിഡണ്ട് നന്ദകുമാർ സിംഗ് ചൗഹാൻ വ്യക്തമാക്കി.പാർട്ടി പ്രവർത്തകരുടെ വികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും സ്ഥാനാർത്ഥി നിർണയം പാളിയെന്നും ബിജെപി അധ്യക്ഷൻ സമ്മതിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close